Menu

കൊടിയുടെ നിറമോ, ജാതിയുടെ വെറിയോ, മതത്തിന്‍റെ ഇരുട്ടോ അവിടെ ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നത് പ്രതികരിക്കാന്‍ അറിയാത്തവരെന്നും, മൊബൈലില്‍ കുത്തിക്കൊണ്ട് നടക്കുന്നവരെന്നും പേരുകേട്ട പുതിയ തലമുറ.. ആരെയും ബോധിപ്പിക്കാനോ, മുതലെടുക്കാണോ, അവസ്ഥയെ ചൂഷണം ചെയ്യാനോ ആയിരുന്നില്ല, നീതി നിഷേധിക്കപ്പെട്ട ഒരു ജീവന് കൈത്താങ്ങായി എത്തിയവരായിരുന്നു ഏവരും.. ഇതൊരു താക്കീതാണ് നേരിനൊപ്പം നിന്ന് നീതി തേടുന്നവരെ ചവിട്ടിയരയ്ക്കാന്‍ ഉയരുന്ന കാലുകള്‍ക്കുള്ള താക്കീത്.. അര്‍ഹതപ്പെട്ട അവകാശങ്ങളെ തടയുന്ന കൈകള്‍ക്കുള്ള താക്കീത്.. നിരാലംബരെ കാണാത്ത കണ്ണുകള്‍ക്കുള്ള താക്കീത്.. പൊതുമുതല്‍ നശിപ്പിച്ചും ജനജീവിതം സ്തംഭിപ്പിച്ചും നടത്തുന്ന ഹര്‍ത്താല്‍ എന്ന പ്രഹസനമല്ല ഇതുപോലുള്ള കൂട്ടായ്മയില്‍ നിന്നുള്ള പ്രതിഷേധമാണ് നമുക്കാവശ്യം.. ശ്രീജിത്തിനായ് അണിനിരന്നവര്‍ക്ക് ഒരു ബിഗ്‌ സല്യൂട്ട്.. :)